Ultimate magazine theme for WordPress.

നീറ്റ് പരീക്ഷയ്‌ക്കെതിരെ കേരളം ഉൾപ്പടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടി സ്റ്റാലിൻ

0

ചെന്നൈ: നീറ്റ് പരീക്ഷയ്ക്ക് എതിരെ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണതേടി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ. കേരളവും ബംഗാളും ഉൾപ്പെടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടിയാണ് സ്റ്റാലിൻ കത്തയച്ചത്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, ഗോവ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.

നേരത്തെ ഇതേ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. നീറ്റിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് രാജൻ കമ്മിറ്റി റിപ്പോർട്ടും കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

- Advertisement -

നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിൻറെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു. നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകൾക്കുള്ള ഭാരിച്ച ചിലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാണെന്ന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജൻ കമ്മിറ്റി കണ്ടെത്തിയിരുന്നു. സാമൂഹിക നിതീ ഉറപ്പാക്കാനായി ഈ കമ്മീഷൻറെ ശുപാർശകൾ ഉൾപ്പെടുത്തിയാണ് പുതിയ ബിൽ തയ്യാറാക്കിയത്.

- Advertisement -

Leave A Reply

Your email address will not be published.