മുസ്ലിമായതിന്റെ പേരിൽ ചികിൽസ നിഷേധിച്ചു; സാമുദായികമായി ആക്ഷേപിച്ചു, വയറ്റിൽ തൊഴിച്ചു; ഡോക്ടർക്കെതിരേ ഗുരുതര പരാതിയുമായി മുസ്ലിം യുവതി
ഭോപ്പാൽ: മുസ്ലിം സ്വത്വത്തിന്റെ പേരിൽ സർക്കാർ ആശുപത്രിയിൽ ചികിൽസ നിഷേധിക്കുകയും സാമുദായികമായി അധിക്ഷേപിക്കുകയും ഡോക്ടർ വയറ്റിൽ തൊഴിക്കുകയും ചെയ്തതെന്ന ഗുരുതര ആരോപണവുമായി യുവതി. ഗാന്ധി ജയന്തി ദിനത്തിലാണ് മധ്യപ്രദേശിലെ ബേതുളിലെ ജില്ലാ ആശുപത്രിയിയിലാണ് ഈ ക്രൂരത അരങ്ങേറിയത്. ചികിത്സാ കാർഡിലെ തന്റെ ‘മുസ്ലിം പേര്’ തിരിച്ചറിഞ്ഞതോടെ പ്രദീപ് ധക്കാഡ് എന്ന ഡോക്ടർ തന്നെ പരിശോധിക്കാൻ വിസമ്മതിക്കുകയും ആശുപത്രി വിടാൻ ആക്രോശിച്ച് വയറിൽ തൊഴിക്കുകയും ചെയ്തെന്ന് 28 കാരിയായ രഹന പർവീൺ പറഞ്ഞു. താൻ മുസ്ലിം രോഗികളെ പരിശോധിക്കില്ലെന്നും ഇയാൾ പറഞ്ഞതായി യുവതി ആരോപിക്കുന്നു.
കടുത്ത വയറുവേദന അനുഭവപ്പെട്ടതിനു പിന്നാലെയാണ് ഭർത്താവ് രഹനയെ ആശുപത്രിയിലെത്തിച്ചത്. ഒരു വനിതാ ഡോക്ടർ പരിശോധിക്കുകയും അഡ്മിറ്റ് ചെയ്യുന്നതിനായി മുതിർന്ന ഡോക്ടറായ പ്രദീപ് ധക്കാടിന് റഫർ ചെയ്യുകയും ചെയ്തു. ‘തങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ, അവൻ എന്റെ രേഖകൾ എടുത്തു, അത് നോക്കിയ ശേഷം തങ്ങളോട് പോകാൻ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് തന്നെ പരിശോധിക്കാത്തതെന്ന് ഭർത്താവ് ആവർത്തിച്ച് ചോദിച്ചു’-രഹന ദ കോഗ്നേറ്റിനോട് പറഞ്ഞു.
- Advertisement -
‘ഇതിനിടെ, ഡോക്ടർ തങ്ങളെ തല്ലുമെന്നും കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തി പുറത്തുപോവാൻ ആവശ്യപ്പെട്ടു. തന്റെ ഭാര്യ വേദനകൊണ്ട് കരയുകയായിരുന്നു. അതിനാൽ കുറഞ്ഞത് അവളെ പരിശോധിക്കണമെന്ന് താൻ അവനോട് അഭ്യർത്ഥിച്ചു, പക്ഷേ അതിനുപകരം അയാൾ അവളെ ആക്രമിക്കുകയും അവളുടെ വയറ്റിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് അവൾ ബോധരഹിതയായി നിലത്തുവീണു’-യുവതിയുടെ ഭർത്താവ് കലിം ഷാ പറഞ്ഞു.
‘താൻ രഹനയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഡോക്ടർ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു, തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടുപോയി. അതിനുശേഷം അദ്ദേഹത്തെ ആശുപത്രിയിൽ കാണാനില്ല’-അദ്ദേഹം പറഞ്ഞു. ഭീം സേന ആർമി സംസ്ഥാന കോർഡിനേറ്റർ പങ്കജ് അകുൽക്കർ പ്രശ്നത്തിൽ ഇടപെടുകയും രഹനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.അവൾ ഇപ്പോൾ അതേ ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടറുടെ ചികിത്സയിലാണ്.ഇക്കാര്യത്തിൽ ന്യായമായ അന്വേഷണം ആവശ്യപ്പെട്ട് സംഘടന ആശുപത്രിക്കു പുറത്ത് പ്രതിഷേധിച്ചു.
‘മുസ്ലിംകൾക്കെതിരായ ഈ സംഭവങ്ങൾ ഇവിടെ സാധാരണമാണ്. അവർ എല്ലാ ദിവസവും ഭയത്തോടെയാണ് ജീവിക്കുന്നത്. സ്ത്രീയെ പ്രവേശിപ്പിക്കാൻ ആശുപത്രി ജീവനക്കാരോട് തനിക്ക് കെഞ്ചേണ്ടി വന്നു-പങ്കജ് അകുൽക്കർ പറഞ്ഞു.ഡോക്ടർക്കെതിരെ ആശുപത്രി അധികൃതരും പോലിസും കർശന നടപടി സ്വീകരിക്കണം. ഈ ആവശ്യം ഉന്നയിച്ച് തങ്ങൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു, ‘അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ആശുപത്രിയിലെ സിഎംഒ എ കെ തിവാരി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ദമ്ബതികളുടെ ആരോപണങ്ങൾ അന്വേഷിക്കാൻ ആശുപത്രിയിൽ നിന്നുള്ള മൂന്ന് പേരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചതായി അദ്ദേഹം പറഞ്ഞു. ‘ഇതിനെക്കുറിച്ച് അറിഞ്ഞയുടനെ, ഈ വിഷയം പഠിക്കാൻ ഒരു സമിതിയെ ചുമതലപ്പെടുത്തി. അന്വേഷണത്തിന് മൂന്ന് ദിവസമെടുക്കും, അതിനുശേഷം ഞങ്ങൾ ഉചിതമായ നടപടി എടുക്കും’പീഡനത്തിനിരയായ പെൺകുട്ടിയുടെ ഭർത്താവ് കലിം ഷാ, ബേതുൽ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
- Advertisement -