Ultimate magazine theme for WordPress.

ഉഴുന്ന് ചേർത്ത ഭക്ഷണം കഴിച്ചാൽ ഈ പ്രത്യേക ഗുണങ്ങൾ ശരീരത്തിന് ലഭിക്കും

0

ഉഴുന്ന് ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരങ്ങൾ എന്ന് പറയുന്നതിനേക്കാൾ ‘പലഹാരങ്ങൾ’ എന്ന് പറയുന്നതാണ് കൂടുതൽ നന്നാവുക. ഉഴുന്നുവട, ഇഡ്ഡലി, ദോശ, പപ്പടം, മുറുക്ക്, തേൻകുഴൽ മുതലായവ അക്കൂട്ടത്തിൽ സുപരിചിതങ്ങളാണ്. ‘ദാൽമഖാനി’ എന്ന ഉത്തരേന്ത്യൻ വിഭവം തവിട് കളയാത്ത ഉഴുന്നുപയോഗിച്ച് തയ്യാറാക്കുന്നു.

മാംസ്യം ഏറ്റവും കൂടുതലുള്ള ധാന്യങ്ങളിൽ ഒന്നാണ് ഉഴുന്ന്. അന്നജം അധികമുള്ള അരിയും മാംസ്യം അധികമുള്ള ഉഴുന്നും ചേരുമ്പോൾ സമീകൃതാഹാരമാകുന്നു. വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും സാന്നിധ്യം കൊണ്ട് ഉഴുന്ന് പോഷക പദാർഥങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു. ഉഴുന്നിന്റെ ഉപയോഗം കൊണ്ട് ശരീരത്തിന് വിറ്റാമിൻ ബി, പൊട്ടാസ്യം, കാത്സ്യം എന്നിവ ലഭിക്കുന്നു. ഉഴുന്നിൽ താരതമ്യേന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ മലബന്ധം ഉള്ളവർക്ക് അത് കൂടുതൽ പഥ്യമാകുന്നു.

- Advertisement -

ശരീരകോശങ്ങളുടെ ജീർണത തടയുവാൻ ഉഴുന്നിന്റെ ഉപയോഗം സഹായിക്കും. പേശികൾക്ക് വളർച്ചയും ബലവും നൽകുന്നു. ഗുരുത്വമുള്ള ആഹാരമാണെങ്കിലും അഗ്‌നിയെ വർധിപ്പിച്ച് ദഹനത്തെ എളുപ്പമുള്ളതാക്കുന്നു. അമിതമായ വിശപ്പകറ്റുവാൻ ഉഴുന്ന് നല്ല ഭക്ഷണമാണ്. ദേഹത്തുണ്ടാകുന്ന കോച്ചൽ, പിടിത്തം എന്നിവയ്ക്ക് പരിഹാരമാണ് ഉഴുന്നിന്റെ ഉപയോഗം. രേതസ്സിന്റെ അളവും ഗുണവും വർധിപ്പിക്കുകയും സ്രവണം ആഹ്ലാദകരമാക്കുകയും ചെയ്യുന്നു.

ഉഴുന്നിന്റെ ഗുണങ്ങളെ ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ ആയുർവേദ ഔഷധങ്ങൾ നിലവിലുണ്ട്. പ്രസാരിണ്യാദി കഷായം, വിദാര്യാദി ലേഹം, മഹാമാഷതൈലം, ബലാഹഠാദി തൈലം എന്നിവ അവയിൽ ചിലതാണ്. പഴകിയ തലവേദനയുടെ പരിഹാരത്തിന് ഉഴുന്നുകൊണ്ട് പാൽക്കഷായം തയ്യാറാക്കി സേവിപ്പിക്കുന്ന ഒരു രീതി വൈദ്യൻമാർ പിൻതുടർന്നിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.