Ultimate magazine theme for WordPress.

ടി.സി നിർബന്ധമില്ല, സെൽഫ് ഡിക്ലറേഷൻ മതി, ഇഷ്ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി ശിവൻകുട്ടി

0

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ സെൽഫ് ഡിക്‌ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സ്‌കൂളിൽ ടി.സി ഇല്ലാതെ ചേരാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതു സംബന്ധിച്ച് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നിയമസഭയിൽ എ.എൻ ഷംസീർ എംഎൽഎയുടെ സബ്മിഷന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചില സ്‌കൂളുകൾ വിദ്യാർഥികൾക്ക് വക്കീൽ നോട്ടിസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സർക്കാർ ഇതിനെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. ടി.സി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രസ്തുത സ്‌കൂളിലെ പ്രധാന അധ്യാപകൻ അത് നൽകേണ്ടതുണ്ട്.

- Advertisement -

വിദ്യാർഥി പുതുതായി ചേരാൻ ഉദ്ദേശിക്കുന്ന സ്‌കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ അഡ്മിഷൻ നൽകാൻ സാധിക്കൂ. ഹയർസെക്കൻഡറി സ്‌കൂൾ ട്രാൻസ്ഫർ സിംഗിൾ വിൻഡോ അഡ്മിഷൻ നടപടി ക്രമം അനുസരിച്ച് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം നബംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുകയാണ്. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

- Advertisement -

Leave A Reply

Your email address will not be published.