Ultimate magazine theme for WordPress.

ലഖിംപൂർ അക്രമം: റീ-പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് കർഷകന്റെ മൃതദേഹം സംസ്‌ക്കരിക്കാൻ വിസമ്മതിച്ച് കുടുംബം

0

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ടികുനിയ ഗ്രാമത്തിൽ നടന്ന അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്. കർഷകരും ഭരണകൂടവും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പോസ്റ്റുമോർട്ടത്തിന് ശേഷം മൂന്നു പേരുടെ മൃതദേഹം സംസ്‌ക്കരിക്കാൻ അവരുടെ കുടുംബാംഗങ്ങൾ സമ്മതിച്ചപ്പോൾ റി പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ഒരു കർഷകന്റെ കുടുംബം അന്ത്യകർമങ്ങൾ നടത്താൻ വിസമ്മതിക്കുകയാണ്.

മൂന്ന് കർഷകരുടെ അന്ത്യകർമങ്ങൾ അവരുടെ കുടുംബങ്ങളുടെ ആഗ്രഹപ്രകാരം പൂർണ്ണ ആചാരങ്ങളോടെ നടത്തിയപ്പോൾ ഒരു കർഷകന്റെ കുടുംബം പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് ശവസംസ്‌കാരം നടത്താൻ വിസമ്മതിച്ചതായി കർഷക നേതാക്കൾ പറഞ്ഞു.

- Advertisement -

നൻപാറയിലെ മക്രോണിയ ഗ്രാമത്തിൽ താമസിക്കുന്ന സുഖ്വീന്ദർ സിംഗിന്റെ മകൻ ഗുർവീന്ദർ സിംഗ് മൃതദേഹം സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങൾ വിസമ്മതിച്ചത്. 19 വയസ്സുള്ള ഗുർവീന്ദർ വെടിയേറ്റാണ് മരിച്ചതെന്നാണ് കർഷകർ ആരോപിക്കുന്നത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. ഇക്കാരണത്താലാണ് കുടുംബാംഗങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മന്ത്രിയുടെ മകന്റെ സംഘമാണ് പ്രതിഷേധക്കാരിൽ ഒരാളെ വെടിവെച്ചുകൊന്നതെന്ന തങ്ങളുടെ മുൻ പ്രസ്താവന തങ്ങൾ സ്ഥിരീകരിച്ചതായി സംയുക്ത് കിസാൻ മോർച്ച (എസ്‌കെഎം) പ്രസ്താവനയിൽ പറഞ്ഞു. ‘സുഖ്വീന്ദർ വെടിയേറ്റാണ് മരിച്ചത്.എന്നിരുന്നാലും, ആദ്യ പോസ്റ്റ്മോർട്ടത്തിൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം എയിംസ്, ബിഎച്ച്യു, പിജിഐ എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ സംഘവും ബഹ്റൈച്ചിലെ എസ്‌കെഎം പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഒരു സീനിയർ ഫോറൻസിക് ഡോക്ടറും വീണ്ടും നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ സംസ്ഥാന പ്രസിഡന്റ് രാജ്വീർ സിംഗ് ജഡൗൺ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.