Ultimate magazine theme for WordPress.

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0

മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നിലവിൽ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ. ഇന്ന് രാവിലെ 11 മണിക്കാണ് ജാമ്യഹരജി പരിഗണിക്കുക.

നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആര്യന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്നാണ് സൂചന. ആര്യനെ മറ്റ് പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യണമെന്നാണ് എൻ സി ബിയുടെ ആവശ്യം. താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തന്റെ കൈയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ആര്യൻ ഖാന്റെ ആവശ്യം.

- Advertisement -

ഒക്ടോബർ രണ്ട് അർധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഡംബര കപ്പലായ കോർഡിലിയ ക്രൂയിസിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻ സി ബി സംഘം കപ്പലിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

- Advertisement -

Leave A Reply

Your email address will not be published.