Ultimate magazine theme for WordPress.

ലഖീംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിൽ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതല്ല: പ്രത്യാക്രമണമെന്ന് രാകേഷ് ടികായത്ത്

0

ലക്‌നൗ: ലഖീംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിൽ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതല്ലെന്നും അത് പ്രത്യാക്രമണം മാത്രമായിരുന്നുവെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. ആക്രമണം നടത്തിയ പ്രതിഷേധക്കാർ കുറ്റവാളികൾ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് രാകേഷ് ടികായത്ത് രംഗത്തെത്തിയത്.

ഒരു വാഹനാപകടം നടന്നാൽ രണ്ട് പേർ വഴക്ക് കൂടുന്നത് സാധാരണയായ കാഴ്ചയാണെന്നും അതിനെ എന്താണ് വിളിക്കാറുള്ളതെന്നും അദ്ദേഹം ചോദിച്ചു. അത് തന്നെയാണ് ലഖീംപൂർ ഖേരിയിലും നടന്നത് എന്ന് രാകേഷ് ടികായത്ത് വ്യക്തമാക്കി. ബിജെപി പ്രവർത്തകരെയും ഡ്രൈവറെയും കൊലപ്പെടുത്തിയവർ കുറ്റവാളികൾ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

അതേസമയം ലഖീംപൂർ ഖേരി സംഭവത്തിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. ഒക്ടോബർ 12ന് കലാഷ് യാത്ര നടത്തും. തുടർന്ന് ഒക്ടോബർ 18ന് ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധവും ഒക്ടോബർ 26ന് മഹാപഞ്ചായത്തും ആഹ്വാനം ചെയ്തിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.