കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; കെ സുധാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി
കെപിസിസി പുന:സംഘടന സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസിന് ഉള്ളില്‍ തര്‍ക്കം തുടരുന്നു. അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി. പട്ടികയില്‍ തങ്ങള്‍ നിര്‍ദ്ദേശിച്ച പേരുകള്‍ ഉള്‍പ്പെടുത്താത്തത്തിലുള്ള കടുത്ത അതൃപ്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടെ ദേശീയ നേതൃത്വത്തിനെ അറിയിച്ചു.
രണ്ട് ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ എങ്ങും എത്താതെ ആണ് അവസാനിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ ദില്ലിയില്‍ എത്തിയ വെള്ളിയാഴ്ച രാത്രി മുതല്‍ തിരക്കിട്ട ചര്‍ച്ചകളില്‍ ആണ്. കേരളത്തിന്‍്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍ എന്നിവരുമായി ഇരു നേതാക്കളും ഒന്നിലേറെ തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
- Advertisement -
അമ്ബത്തി ഒന്നംഗ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും മുന്‍പ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ നല്‍കിയ പേരുകള്‍ പരിഗണിക്കുമെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. പക്ഷേ ഞായറാഴ്ച രാത്രി ഉള്‍പ്പടെ ഈ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടും പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സാധിച്ചില്ല. മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ ചര്‍ച്ചകളില്‍ അതൃപ്തിയുമായി രംഗത്ത് എത്തിയിരുന്നു. കെ മുരളീധരനോട് ചര്‍ച്ച നടത്തിയ കെ സുധാകരനും, വിഡി സതീശനും മറ്റുള്ളവരെ ഒഴിവാക്കിയെന്നാണ് പരാതി. മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍, എംഎം ഹസന്‍ എന്നിവരുമായി വിഡി സതീശനും, കെ സുധാകരനും ചര്‍ച്ച നടത്തിയില്ല എന്നാണ് ആക്ഷേപം.
ഉമ്മന്‍ചാണ്ടി, ചെന്നിത്തലയുമായി മാത്രം ചര്‍ച്ച നടത്തുന്നതിലും നേതാക്കള്‍ക്ക് കടുത്ത അതൃപ്തി ഉണ്ട്. ഈ സാഹചര്യത്തിലാണ് പട്ടിക സമാര്‍പ്പിക്കാതെ കെ സുധാകരന്‍ കേരളത്തിലേക്ക് മടങ്ങിയത്. പട്ടിക വൈകുന്നതില്‍ അതൃപ്തി ഹൈക്കമാന്‍ഡും അറിയിച്ചിട്ടുണ്ട്. പട്ടിക ഇന്ന് സമര്‍പ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിരുന്നു എങ്കിലും താരിഖ് അന്‍വര്‍ ബിഹാറിലേക്ക് പോയി. ലിസ്റ്റില്‍ വനിതാ പ്രാതിനിധ്യത്തിനായി സാധ്യത കല്‍പ്പിക്കുന്ന പത്മജാ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരുടെ കാര്യത്തിലും തീരുമാനം ആയില്ല എന്നാണ് സൂചന.
- Advertisement -