രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനിടെയാണ് തീരുമാനം.
ഒക്‌ടോബര്‍ 18 മുതല്‍ മുഴുവന്‍ സര്‍വീസും വിമാനകമ്ബനികള്‍ക്ക് നടത്താം. നിലവില്‍ 85 ശതമാനം സര്‍വീസുകള്‍ മാത്രമാണ് കമ്ബനികള്‍ നടത്തുന്നത്.
- Advertisement -
കൊവിഡ് സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് മുഴുവന്‍ വിമാനസര്‍വീസുകളും നടത്താനുള്ള അനുമതി നല്‍കുകയാണെന്ന് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനക്കമ്ബനികള്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കഴിഞ്ഞ് വിമാന സര്‍വീസുകള്‍ ആരംഭിച്ചപ്പോള്‍ 50 ശതമാനം സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. പിന്നീട് ഇത് ഘട്ടം ഘട്ടമായി ഉയര്‍ത്തുകയായിരുന്നു.
- Advertisement -