നടന്‍ കൃഷ്ണകുമാറിന്‍്റെ മകളും നടിയുമായ അഹാന കൃഷ്‍ണ ചലച്ചിത്ര സംവിധായികയാവുന്നു. സോഷ്യല്‍ മീഡിയയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുക. അതേസമയം പ്രോജക്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന് വെളിപ്പെടുത്തും എന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
- Advertisement -
സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോടൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് അവതരിപ്പിക്കും. അഹാനയുടെ പ്രഖ്യാപനത്തിന് ആരാധകര്‍ വലിയ സ്വീകരണമാണ് നല്‍കിയത്. ആരാധകരില്‍ ഭൂരിഭാഗവും ആശംസകളുമായി എത്തുന്നുണ്ട്.
രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ അഞ്ജലി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം സാമ്ബത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി നടി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാന മികച്ച പ്രകടനം കാഴ്ചവച്ചു. ഇതില്‍ ലൂക്കയുടെ ഛായാഗ്രഹണം നിമിഷ് രവി ആയിരുന്നു. നാന്‍സി റാണി, അടി എന്നിവയാണ് അഹാനയുടേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.
- Advertisement -