ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും നാലുനില കെട്ടിടം തകര്‍ന്ന് വീണു. സമീപത്ത് ഉണ്ടായിരുന്നു ആളുകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തകര്‍ന്ന് വീണ ഫ്ലാറ്റിന്‍റെ തറക്കല്ലിന് ബലക്ഷയം ഉണ്ടായിരുന്നതായും അത് ബലപ്പെടുത്താനായി ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെ കെട്ടിടം തകര്‍ന്ന് വീണെന്നുമാണ് ബെംഗളൂരു കോര്‍പ്പറേഷന്‍ പറഞ്ഞത്.
ഇന്നലെ മുതല്‍ ഫ്ലാറ്റിന് ചെറിയ തോതില്‍ വിറയല്‍ ഉണ്ടായിരുന്നതിനാല്‍ അന്തേവാസികള്‍ ഇവിടെ നിന്നും മാറിതാമസിച്ചിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്. ബെംഗളുരുവില്‍ മാത്രം ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.
- Advertisement -