കൊച്ചിയില്‍ കാന നിര്‍മാണത്തിനിടെ മരിച്ച അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മരിച്ച ആന്ധ്ര ചിറ്റൂര്‍ സ്വദേശി ധനപാല്‍ നായിക്കിന്റെ കുടുംബത്തിനാണ് ധനസഹായം നല്‍കുക.
സംഭവത്തില്‍ പരിക്കേറ്റ ആന്ധ്രാ സ്വദേശികളായ ബങ്കാരു സ്വാമിക്ക് 2 ലക്ഷം രൂപയും, ശിവാജി നായ്കിന് 1 ലക്ഷം രൂപയും നല്‍കും. ഇരുവരുടെ ചികിത്സാ ചെലവും കോര്‍പ്പറേഷന്‍ വഹിക്കുമെന്നും മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Advertisement -
കൊച്ചിയില്‍ വീടിന്റെ പാരപ്പെറ്റ് ഇടിഞ്ഞുവീണാണ് ആന്ധ്ര ചിത്തൂര്‍ സ്വദേശി ധനപാല്‍ നായ്ക് മരിച്ചത്. മലിനജലം ഒഴുകുന്ന ഓടയുടെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്ന നിര്‍മാണ തൊഴിലാളികളുടെ മുകളിലേയ്ക്ക് വീടിന്‍്റെ ബലക്ഷയം വന്ന പാരപ്പെറ്റ് ഇടിഞ്ഞു വീഴുകയായിരുന്നു.
ഇടിഞ്ഞു വീണ കോണ്‍ക്രീറ്റ് പാളിക്കുള്ളില്‍ കുടുങ്ങിപ്പോയ ധനപാല്‍ നായ്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വീട്ടുടമയ്ക്കെതിരെ നടപടി വേണമെന്ന് മേയര്‍ ആവശ്യപ്പെട്ടിരുന്നു.
- Advertisement -