ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ നടന്ന കൂട്ടക്കൊലയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ലഖിംപൂര്‍ ഖേരി സെഷന്‍സ് കോടതിയില്‍ ആശിഷ് മിശ്രയെ വീണ്ടും ഹാജരാക്കും. കസ്റ്റഡി നീട്ടി നല്‍കണമെന്ന് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും.
ആശിഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളിലേയ്ക്കും എത്താമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ അങ്കിത് ദാസടക്കം അഞ്ച് പ്രതികളാണ് ഇതുവരെ ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസില്‍ അറസ്റ്റിലായിട്ടുള്ളത്.
- Advertisement -
അതേ സമയം അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ തിങ്കളാഴ്ച്ച ട്രെയിന്‍ തടയല്‍ സമരം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാവും രാജ്യവ്യാപകമായി ട്രെയിന്‍ തടയുക.
- Advertisement -