കോഴിക്കോട്: ജില്ലയിലെ ഉള്‍വനങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ജില്ലയിലെ പുഴകളിലൊന്നും ഇറങ്ങാന്‍ പാടില്ലെന്നും ജില്ല കലക്ടര്‍ എന്‍ തേജ്ലോഹിത് റെഡ്ഡി അറിയിച്ചു.
മലയോര മേഖലകളിലെ ഉള്‍വനങ്ങളില്‍ കനത്ത മഴ ഉണ്ടാകുന്നതിനാല്‍ നദികളില്‍ കുത്തൊഴുക്കു കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. നിരോധനം കര്‍ശനമായി നടപ്പാക്കുന്നതില്‍ പോലിസിനോടും ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീമിനോട് സഹകരിക്കുകയും മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ സഹായിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
- Advertisement -
അതേസമയം ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ രാവിലെ മുതല്‍ മഴ കുറഞ്ഞതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് പലരും വീട്ടിലേക്ക് മടങ്ങി. 15 ക്യാംപുകളില്‍ 2 എണ്ണം ഒഴികെ എല്ലാം പിരിച്ചുവിട്ടു. കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ ഒരു ക്യാംപും കച്ചേരി വില്ലേജില്‍ ചെറുകോത്ത് വയല്‍ അങ്കണവാടിയിലെ ക്യാംപുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിടങ്ങളിലുമായി 22 പേരുണ്ട്.
- Advertisement -