റായ്പൂര്‍: ഛത്തീസ്‌ഗഢില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായ റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി നാല് പേര്‍ മരിച്ചു. ജാഷ്പുര്‍ നഗറിലെ റാലിക്കിടെയാണ് സംഭവം. ജഷ്പൂര്‍ പാത്തല്‍ഗാവ് സ്വദേശി ഗൗരവ് അഗര്‍വാളാ(21)ണ് മരിച്ചവരില്‍ ഒരാള്‍. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
16 പേര്‍ക്കെങ്കിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പാഥാല്‍ഗാവോണ്‍ സിവില്‍ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചത്. അമിത വേഗത്തിലായിരുന്നു കാര്‍. ഡ്രൈവറെ പിടികൂടിയിട്ടുണ്ട്. കഞ്ചാവും ലഹരി വസ്തുക്കളും കാറില്‍ നിന്ന് പിടിച്ചെടുത്തു. മധ്യപ്രദേശുകാരായ ബാബ്ലു വിശ്വകര്‍മ, ശിശപാല്‍ സാഹു എന്നിവരാണ് കാറിലുണ്ടായിരുന്നത്.
- Advertisement -
റോഡില്‍ ദുര്‍ഗ പ്രതിഷ്ഠയുമായി നീങ്ങുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് എസ്.യു.വി അമിതവേഗം കയറി ഇറങ്ങുകയായിരുന്നു. സംഭവത്തിലെ പ്രതികള്‍ അറസ്റ്റിലായെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ട്വിറ്ററില്‍ അറിയിച്ചു.
- Advertisement -