കോഴിക്കോട്: കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള രേഖകള്‍ നല്‍കുന്നത് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ മനഃപൂര്‍വം െെവകിപ്പിക്കുന്നതായി വ്യാപക പരാതി. അപേക്ഷ നല്കി രണ്ടുമാസം കഴിഞ്ഞിട്ടും പലര്‍ക്കും രേഖകള്‍ നല്കാന് അധികൃതര്‍ തയാറായിട്ടില്ല. വ്യക്തമായ കാരണം പറയാതെ ‘വരും അപ്പോള്‍ അറിയിക്കാം, എന്നിട്ട് വന്ന് വാങ്ങിക്കോളൂ’ എന്നൊക്കെയാണ് മറുപടി.
സര്‍ക്കാറിെന്റ സാമ്ബത്തിക ആനുകൂല്യത്തിനായി അപേക്ഷിക്കണമെങ്കില്‍ െഎ.സി.എം.ആറിെന്റ കോവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിഡ് മരണമാണെന്നു തെളിയിക്കുന്ന ആശുപത്രി രേഖ അപേക്ഷയോടൊപ്പം വേണം. ഇൗ രേഖയാണ് മെഡിക്കല്‍ കോളജില്‍നിന്ന് കിട്ടാത്തത്. മാസങ്ങളായി പലരും ആശുപത്രി കയറിയിറങ്ങുകയാണ്. കോവിഡ് ബാധിച്ച് മരിച്ച മാറാട് സ്വദേശി സതീഷിെന്റ കുടുംബമുള്പ്പെടെയുള്ളവരാണ് ഇപ്പോള്‍ പരാതിയുമായി മുന്നോട്ടുവന്നത്.
- Advertisement -
കൂലിപ്പണിക്കാരനായ സതീഷിെന്റ വരുമാനം കൊണ്ട് മാത്രം ജീവിച്ചിരുന്ന ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബം എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരാണ്. രേഖകള്‍ക്കായി അപേക്ഷിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു.
- Advertisement -