ജയിലില്‍ ആര്യന്റെ ഭക്ഷണം കുപ്പിവെള്ളവും ബിസ്‌ക്കറ്റും, പശ്ചാത്തപിച്ച് താരപുത്രന്‍, പുറത്തിറങ്ങുക പുതിയൊരാളായി
ഇനി പേര് കളങ്കപ്പെടുത്തുന്നതൊന്നും ചെയ്യില്ല. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. ജോലിയില്‍ പ്രവേശിച്ച് അച്ഛന് അഭിമാനമാകും. ജയിലില്‍ കൗണ്‍സലിംഗിനിടെ താരപുത്രന്‍ ആര്യന്‍ ഖാന്‍ പറഞ്ഞതാണിത്. ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ആര്‍തര്‍ റോഡ് ജയിലിലാണ് റിമാര്‍ഡില്‍ കഴിയുന്നത്. ആര്യന്റെ വാക്കുകള്‍ എന്‍സിബി ഉദ്യോഗസ്ഥരാണ് അറിയിച്ചത്.
എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കെഡെയും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘമാണ് ആര്യന്‍ ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നത്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേരാണ് കേസില്‍ അറസ്റ്റിലായത്. ലഹരിമരുന്നു കേസില്‍ ദിവസങ്ങളായി ജയിലില്‍ കഴിയുകയാണ് ആര്യന്‍. 956 ആണ് ആര്യന്റെ ജയിലിലെ നമ്ബര്‍. അതിനിടെ മാതാപിതാക്കളുമായി ആര്യന്‍ വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്തു. 4500 രൂപ ആര്യന് ജയിലിലേക്ക് മണി ഓര്‍ഡര്‍ അയച്ചുകൊടുക്കുകയും ചെയ്തു. ജയിലിലേക്ക് അയക്കാവുന്ന പരമാവധി തുകയാണിത്. ജയില്‍ കാന്റീനില്‍ നിന്ന് ഭക്ഷണത്തിനും മറ്റു സാധനങ്ങള്‍ വാങ്ങുന്നതിനുമായി ഈ തുക ഉപയോഗിക്കാം.
- Advertisement -
ആര്യന്‍ ജയിലില്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നത് കുപ്പിവെള്ളം കുടിച്ചുമാണ് ബിസ്‌ക്കറ്റ് കഴിച്ചുമാണ്. കാന്റീന്‍ ഭക്ഷണം വളരെ കുറച്ചേ കഴിക്കുന്നൂള്ളൂ. ജയിലിലെ ശുചിമുറി സൗകര്യങ്ങളോട് പൊരുത്തപ്പെടാനാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ആര്യനെയും സുഹൃത്തുക്കളെയും എന്‍സിബി കസ്റ്റഡിയിലെടുത്തത്.
ഒക്ടോബര്‍ ഏഴിനാണ് ആര്യന്‍ ഖാനെ കോടതി രണ്ടാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ആര്‍തര്‍ ജയിലിലേക്ക് മാറ്റി. മകന്‍ അറസ്റ്റിലായതോടെ പ്രോജക്ടുകളെല്ലാം ഷാരൂഖ് ഖാന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അജയ് ദേവ്ഗണുമായുള്ള പരസ്യത്തിന്റെ കരാറും റദ്ദാക്കി. പുതിയ ചിത്രങ്ങളായ പത്താന്റെയും ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയുടെയും ഷൂട്ടിംഗ് നിര്‍ത്തിവച്ചു.
- Advertisement -