Ultimate magazine theme for WordPress.

ഇടുക്കി ഡാം തുറക്കും, ആറു മണിയോടെ ഡാമില്‍ റെഡ്​ ​അലേര്‍ട്ട്​, കനത്ത ജാഗ്രത

0

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാതലത്തില്‍ ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം. നാളെ രാവിലെ 11 മണിക്ക് രണ്ടു​ ഷട്ടറുകള്‍ തുറക്കാനാണ്​ തീരുമാനം. ഇന്ന്​ വൈകീട്ട്​ ആറു മണിയോടെ ഡാമില്‍ റെഡ്​ ​അലേര്‍ട്ട്​ പ്രഖ്യാപിക്കും. വൃഷ്​ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാലാണ്​ അടിയന്തര തീരുമാനം.

നിലവില്‍ ജലനിരപ്പ്​ 2397.38 അടിയായി ഉയര്‍ന്നു. സംഭരണ ശേഷിയുടെ 94 ശതമാനം വരും ഇത്​. നാളെ രാവിലെ ഏഴുമണിയോടെ അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയില്‍ ജലനിരപ്പ്​ എത്തുമെന്നാണ്​ കണക്കുകൂട്ടുന്നത്​. ഈ സാഹചര്യത്തിലാണ്​ ഡാം തുറക്കാന്‍ തീരുമാനം. 65ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.

- Advertisement -

നേരത്തെ, ഇന്ന്​ രാവിലെ ഓറഞ്ച്​ അലേര്‍ട്ട്​ പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തിലാണ്​ തീരുമാനം.

- Advertisement -

Leave A Reply

Your email address will not be published.