അതിരപ്പള്ളി: കേരളത്തിലെ ഷോളയാര്‍ ഡാം വീണ്ടും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് ബുധനാഴ്ച പുലര്‍ചയോടെ ഡാം വീണ്ടും അടച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രണ്ടു വര്‍ഷത്തിന് ശേഷമാണ് ഷോളയാര്‍ ഡാം വീണ്ടും തുറന്നത്.
ചൊവ്വാഴ്ച ഷടര്‍ അരയടി താഴ്ത്തിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഡാം പൂര്‍ണമായും അടക്കുകയായിരുന്നു.അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഡാം വീണ്ടും തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
- Advertisement -
അതേസമയം മഴ കുറഞ്ഞതിനാല്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. എന്നാല്‍ മലക്കപ്പാറ റൂട് ഒക്ടോബര്‍ 24 വരെ തുറക്കില്ല.
- Advertisement -