അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലയുള്ള തിമിംഗല ഛര്‍ദിയുമായി രണ്ടു പേര്‍ കണ്ണൂരില്‍ പിടിയില്‍
തിമിംഗല ഛര്‍ദി യുമായി രണ്ട് പേര്‍ കണ്ണൂരില്‍ പിടിയില്‍. ബംഗളുരുവില്‍ നിന്നാണ് 9 കിലോയിലധികം തൂക്കമുള്ള തിമിംഗല ഛര്‍ദില്‍ പ്രതികള്‍ കണ്ണൂരില്‍ എത്തിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നിന്നുള്ള ഫ്ളൈയിങ് സ്‌കോഡും തളിപ്പറമ്ബ് ഫോറെസ്റ്റ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് തിമിംഗല ഛര്‍ദില്‍ കണ്ടെത്തിയത്.
ബാംഗ്ലൂരില്‍ നിന്നാണ് താമസക്കാരനായ അബ്ദുല്‍ റഷീദും ഇസ്മയിലും ഇത് കണ്ണൂരില്‍ എത്തിച്ചത്. കോയിപ്ര എന്ന സ്ഥലത്ത് വെച്ച് വില്പനയ്ക്ക് ശ്രമിക്കുന്നതിനിടെ ഇവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ട് ഉണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും തളിപ്പറമ്ബ് ഫോറെസ്റ്റ് റേഞ്ച് ഓഫീസര്‍ രതീഷ് പറഞ്ഞു. സ്‌പേം വെയില്‍ വിഭാഗത്തില്‍പ്പെടുന്ന തിമിംഗലങ്ങള്‍ പുറം തള്ളുന്ന ആംബര്‍ ഗ്രിസിന് വിപണിയില്‍ കോടിക്കണക്കിനു രൂപ വിലയുണ്ട്.
ഈ തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയായതിനാല്‍ ആംബര്‍ഗ്രിസ് വില്‍പന ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 2 പ്രകാരം കുറ്റകരമാണ്. തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.