മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ മഞ്ജു വാര്യര്‍ മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ്. 14 വര്‍ഷത്തോളം മലയാള സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം തിരിച്ചെത്തിയപ്പോള്‍ പണ്ട് ഉണ്ടായിരുന്ന അതേസ്‌നേഹം തന്നെയാണ് മലയാളികള്‍ അവര്‍ക്ക് ഇപ്പഴും നല്‍കുന്നത്.
തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം തമിഴിലും തന്‍റെ അരങ്ങേറ്റം നടത്തി. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡില്‍ (സൈമ) ഇരട്ടനേട്ടമാണ് താരത്തിന് ലഭിച്ചത്. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയാണ് മഞ്ജു ചരിത്രം സൃഷ്ട്ടിച്ചത്. പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് മലയാളത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അസുരനിലെ പ്രകടനത്തിന് തമിഴിലും അവാര്‍ഡ് ലഭിച്ചു.
- Advertisement -
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്. ഒരു റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സഹോദരന്‍ മധുവാര്യര്‍ക്കും സഹോദരന്റെ മകള്‍ക്കുമൊപ്പമാണ് മഞ്ജു അവധി ആഘോഷിക്കുന്നത്. വിഡിയോയില്‍ മഞ്ജു റിസോര്‍ട്ടില്‍ സൈക്കിളില്‍ ചുറ്റി നടക്കുകയാണ്. കറുത്ത ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് മഞ്ജു വാര്യര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുണ്ട്.
- Advertisement -