തുലാവര്‍ഷം ചൊവ്വാഴ്ച എത്തും, തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു, ചൊവ്വാഴ്ചയോടെ തുലാവര്‍ഷം എത്തും, കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: ചൊവ്വാഴ്ചയോടെ തുലാവര്‍ഷം എത്തുമെന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. അതീവ ജാഗ്രത തുടരണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. തുലാവര്‍ഷം ചൊവ്വാഴ്ച എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് ഈ ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ കാരണം.
സംസ്ഥാനത്ത് ഇന്നും 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
- Advertisement -
കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചയ്ക്ക് ശേഷമാകും മഴ കിട്ടുക. വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടും.
- Advertisement -