ഒക്ടോബർ 23 ലെ ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവെച്ചു; 21 ന് മാറ്റിവെച്ച പരീക്ഷ 28ന് നടത്തും: പിഎസ്‍സി അറിയിപ്പ്
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഒക്ടോബര്‍ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കും. ഒക്ടോബര്‍ 30 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയില്‍ മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു. കൂടാതെ ഒക്ടോബർ 21 ന് നടത്താൻ നിശ്ചയിക്കുകയും കാലവർഷക്കെടുതി മൂലം മാറ്റിവെക്കുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷകൾ ഒക്ടോബർ 28 ന് വ്യാഴാഴ്ച നടത്തുന്നതാണ്. നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണെന്നും പി എസ് സി അറിയിപ്പിൽ വ്യക്തമാക്കി.
മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചത്. ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്നു പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നും കാലവര്‍ഷ പ്രതിസന്ധികളെ തുടര്‍ന്നും പി എസ് സി നിരവധി പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. അവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പി എസ് സി വ്യക്തമാക്കിയിരുന്നു.
- Advertisement -