Ultimate magazine theme for WordPress.

മോൻസന്റെ മസാജിങ് കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകൾ, വെളിപ്പെടുത്തിയത് മോൻസൻറെ പീഢനത്തിനിരയായ കുട്ടി

0

കൊച്ചി : തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ പ്രവർത്തിച്ചിരുന്ന മസാജിങ് കേന്ദ്രത്തിൽ ഒളിക്യാമറ വെച്ചിരുന്നതായി മൊഴി. മോൻസണിന്റെ പീഡനത്തിനിരയായ പെൺകുട്ടിയാണ് ഈ കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പോക്സോ കേസിൽ നടത്തിയ മൊഴിയെടുപ്പിലാണ് പെൺകുട്ടി ഒളിക്യാമറയുടെ കാര്യം വെളിപ്പെടുത്തിയത്.

മസാജിങ് കേന്ദ്രത്തിൽ ദൃശ്യങ്ങൾ മോൻസൺ രഹസ്യമായി പകർത്തിയിരുന്നുവെന്നാണ് പെൺകുട്ടി പറഞ്ഞത്. മോൻസന്റെ സൗന്ദര്യചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയുടെ മകളാണ് ഈ പെൺകുട്ടി. മോൻസണെതിരേ പരാതിയുമായി കൂടുതൽ പേർ രംഗത്തുവരാത്തത് ബ്ലാക്ക് മെയിലിങ് ഭയന്നിട്ടാണെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് മോൻസണെതിരേ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഉടൻ മോൻസണെ അറസ്റ്റ് ചെയ്യും.

- Advertisement -

കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിയെ മോൻസണിന്റെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് വിവര ശേഖരണം നടത്തി. കംപ്യൂട്ടർ ഹാർഡ്‌ ഡിസ്ക് അടക്കമുള്ള ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തു. എട്ട് ഒളിക്യാമറകളാണ് തിരുമ്മൽ കേന്ദ്രത്തിൽ വെച്ചിരുന്നത്. ഫൊറൻസിക്ക് സംഘവും തെളിവുകൾ ശേഖരിച്ചു. പെൺകുട്ടിക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കലൂരിലെ മോൻസൺ താമസിച്ചിരുന്ന വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.

2019-ൽ പെൺകുട്ടിക്ക് 17 വയസ്സുള്ളപ്പോഴാണ് മാതാവിനൊപ്പം കലൂരിലെ വീട്ടിലെത്തിയത്. അന്ന് മുതൽ പീഡനം തുടരുകയായിരുന്നു. രാഷ്ട്രീയക്കാരും സിനിമ-സീരിയൽ രംഗത്തുള്ള പ്രമുഖരും മോൻസണിന്റെ മസാജിങ് കേന്ദ്രത്തിൽ വന്നിരുന്നതായി പെൺകുട്ടി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.