Ultimate magazine theme for WordPress.

കോവിഡ് മരണം: ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000; സഹായം 3 വർഷത്തേക്ക്

0

 

 

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ നൽകാൻ ഉത്തരവായി. മുന്നുവർഷത്തേക്കാണ് സഹായം. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി, മറ്റ് പെൻഷൻ എന്നിവ ലഭിക്കുന്നത് തടസ്സമാകില്ല.

- Advertisement -

സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് മരിച്ചവരുടെ കുടുബം ഇവിടെ സ്ഥിരതാമസമാണെങ്കിൽ ആനുകൂല്യം ലഭിക്കും. സഹായം നൽകാൻ കുടുംബത്തിന്റെ വരുമാനം നിശ്ചയിക്കുമ്പോൾ മരിച്ചയാളുടേത് കുറയ്ക്കും. കോവിഡ് വന്ന് മാതാപിതാക്കൾ മരിച്ച കുട്ടികൾ പ്രതിമാസം 2000 രൂപ ധനസഹായം വാങ്ങുന്നുണ്ടെങ്കിൽ ഈ സഹായം ലഭിക്കില്ല.

 

 

 

- Advertisement -

Leave A Reply

Your email address will not be published.