മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം.
ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്’, അദ്ദേഹം പറഞ്ഞു. ദത്തെടുക്കല്‍ വിവാദത്തില്‍ തിരുത്തല്‍ നടപടി തുടങ്ങിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
- Advertisement -