Ultimate magazine theme for WordPress.

ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ച് ദ്രാവിഡ്; ലക്ഷ്മണ്‍ എന്‍.സി.എ തലപ്പത്തേക്ക്

0

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ടീം നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം അപേക്ഷ സമര്‍പ്പിച്ചത്.

ദേശീയ അക്കാദമിയില്‍ രാഹുലിനൊപ്പമുള്ള പരസ് മാംബ്രെ (ബൗളിങ്), അഭയ് ശര്‍മ (ഫീല്‍ഡിങ്) എന്നിവരും പരിശീലകസംഘത്തിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ട്വന്റി-20 ലോകകപ്പോടെ കാലാവധി കഴിയുന്ന രവിശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡ് എത്തുമെന്ന് ഇതോടെ ഉറപ്പായി. ഐ.പി.എല്‍. ക്രിക്കറ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ് ഷായും ദ്രവിഡുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് സമ്മതം മൂളിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിലേക്ക് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍ എത്തുമെന്നാണ് സൂചന.

- Advertisement -

ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ച കാര്യം ബി.സി.സി.ഐ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. രണ്ടു വര്‍ഷത്തേക്കാകും ദ്രാവിഡിന്റെ കരാറെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫര്‍ ദ്രാവിഡ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 48-കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.

- Advertisement -

Leave A Reply

Your email address will not be published.