Ultimate magazine theme for WordPress.

‘മരക്കാർ’ തിയറ്ററിലോ അതോ ഒടിടിയിലോ? തിയറ്റർ റിലീസിന് ഉപാധികളുമായി നിർമ്മാതാക്കൾ, അന്തിമ തീരുമാനം നാളെ

0

തിരുവനന്തപുരം: മോഹൻലാൽ നായകനായി പ്രിയദർശൻ ഒരുക്കിയ ചിത്രം മരയ്ക്കാർ തിയറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യുകയെന്നതിൽ നാളെ അന്തിമ തീരുമാനം ഉണ്ടാകും. റിലീസ് ചെയ്യുമ്പോൾ ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകൾ നൽകണം എന്നതടക്കമുള്ള നിർമ്മാതാക്കളുടെ ഉപാധികൾ ചർച്ച ചെയ്യാൻ നാളെ ഫിയോക്ക് അടിയന്തര യോഗം ചേരും.

മരക്കാറിന്റെ റിലീസ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അടിയന്തര ഇടപടൽ വേണമെന്ന് തിയറ്റർ ഉടമകളുടെ സംഘടന ഫിയോക് ആവശ്യപ്പെട്ട പ്രകാരം ഫിലിം ചേംബർ പ്രശ്‌നത്തിൽ ഇടപെട്ടു. ചേംബർ പ്രസിഡണ്ട് ജി.സുരേഷ്‌കുമാർ മോഹൻലാലും ആൻറണി പെരുമ്പാവൂരുമായി ചർച്ച നടത്തി. റിലീസ് സമയം ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളിൽ മരക്കാർ മാത്രം പ്രർദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിർമ്മാതാക്കൾ മുന്നോട്ട് വെച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് ഫിയോക്ക് യോഗം.

- Advertisement -

തിയറ്ററിൽ നിന്നും നേരത്തെ വാങ്ങിയ മുൻകൂർ തുക നിർമ്മാതാവ് ഇതിനകം തിരിച്ച് നൽകിത്തുടങ്ങി. ഈ സാഹചര്യത്തിൽ തിയറ്റർ റിലീസ് ഇനി സാധ്യമാകുമോ എന്ന സംശയം ഫിയോക്ക് പ്രകടിപ്പിച്ചു. അല്ലെങ്കിൽ ഒടിടിയിലും സമാന്തരമായി തിയറ്ററിലും റിലീസ് ചെയ്യണം. അതിന് പക്ഷെ ഫിയോക്ക് സമ്മതിക്കാൻ സാധ്യതയില്ല. തിയറ്റർ റിലീസ് നിർബന്ധമാണെന്ന നിലപാടിലാണ് സർക്കാർ

നിവിൻ പോളി ചിത്രം കനകം കാമിനി കലഹവും ടൊവിനോ സിനിമ മിന്നൽ മുരളിയും ഇതിനകം ഒടിടി റീലീസ് പ്രഖ്യാപിച്ചു. ഒടിടി പോരിൽ വിവിധി പ്‌ളാറ്റ് ഫോമുകൾ മരക്കാറിന് വെച്ചത് വമ്പൻ തുകയാണെന്നാണ് വിവരം. ഇത് മാത്രമല്ല അൻപത് ശതമാനം സീറ്റിലെ തിയേറ്റർ റിലീസ് ഗുണം ചെയ്യുമോ എന്ന സംശയവും മരക്കാർ നിർമ്മാതാക്കൾക്കുണ്ട്. ഫിയോക്ക് ആകട്ടെ മരക്കാർ പോലുള്ള ബിഗ് ബജറ്റ് ചിത്രം വഴി തിയറ്ററിലുണ്ടാകാവുന്ന തരംഗത്തിലാണ് പ്രതീക്ഷ വെക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.