ആ കണ്ണുകൾ ഇനിയും ലോകം കാണും; പിതാവിന്റെ പാത പിൻതുടർന്ന് മകനും; പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തു
ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തു. നാരായണ നേത്രലയത്തിലേക്കാണ് കണ്ണുകൾ ദാനം ചെയ്തത്. പുനീതിന്റെ പിതാവ് രാജ്കുമാറുമിന്റെ കണ്ണുകളും മരണശേഷം ദാനം ചെയ്തിരുന്നു. ഇതേ മാതൃക പിന്തുടർന്നാണ് പുനീതിന്റെ കണ്ണുകളും കുടുംബം ദാനം ചെയ്തത്. കന്നഡ സിനിമയിലെ പ്രശസ്തനായ നടൻ രാജ്കുമാറിന്റെ മകനാണ് പുനീത്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടൻ ഇതുവരെ 29ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. കർണാടക മുഖ്യമന്ത്രി അടക്കമുള്ളവർ പുനീത് രാജ്കുമാറിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രാവിലെ 11.30നാണ് പുനിത് രാജ്കുമാറിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുമ്‌ബോൾ തന്നെ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് ഡോക്ടർ രംഗനാഥ് നായക് പ്രതികരിച്ചു. അദ്ദേഹത്തെ രക്ഷിക്കാൻ കഴിവിന്റെ പരമാവധി തങ്ങൾ ശ്രമിച്ചുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
- Advertisement -
2002ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. ഇതോടെയാണ് അപ്പു എന്ന വിളിപ്പേര് വന്നത്. 1985ൽ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. തുടർന്ന് കർണാടക സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പർഹിറ്റ് ചിത്രങ്ങൾ. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്തത്. സാൻഡൽവുഡ് സൂപ്പർതാരം ശിവരാജ് കുമാർ സഹോദരനാണ്.
- Advertisement -