ന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ജയിൽ മോചിതനായി. ആർതർ റോഡ് ജയിലിന് പുറത്ത് ആര്യൻ ഖാനെ സ്വീകരിക്കാൻ പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് നേരിട്ടെത്തി.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 11 മണിയോടെയാണ് ആര്യൻ ജയിലിന് പുറത്തേക്ക് ഇറങ്ങിയത്. ജയിലിന് പുറത്ത് നിരവധി ആരാധകർ തടിച്ചുകൂടിയിരുന്നു. വലിയ സുരക്ഷ സന്നാഹവും ഇവിടെ ഒരുക്കിയിരുന്നു. അര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബ്ബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരും ജയിൽ മോചിതരായി.
ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ഒക്ടോബർ രണ്ടിനാണ് ആര്യൻ അറസ്റ്റിലായത്. കഴിഞ്ഞ 23 ദിവസമായി ആർതർ റോഡ് ജയിലിലാണ് ആര്യൻ ഖാൻ ഉണ്ടായിരുന്നത്.