Ultimate magazine theme for WordPress.

വഴുതനങ്ങയും തക്കാളിയും ഒറ്റച്ചെടിയിൽ; ഇത് ബ്രിമാറ്റോ

0

കാർഷിക മേഖലയിൽ ഏറെ സ്വാധീനമുണ്ട് ഇന്ത്യൻ വിപണിക്ക്. കാർഷികമേഖലയിൽ ഏറെ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്ന ഇടം കൂടിയാണ് ഇന്ത്യ. ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ബ്രിമറ്റോ എന്ന പുത്തൻ ചെടിയാണ് ഇപ്പോൾ ചർച്ചാ വിഷയം. ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ആണ് ഈ കണ്ടുപിടിത്തത്തിന് ചുക്കാൻ പിടിച്ചത്. പച്ചക്കറികളുടെ ഉത്പാദനം വർധിപ്പിക്കുന്നത് ഏറെ വിജയസാധ്യതയുള്ള മാർഗങ്ങളിലൊന്നാണ് ഇത്തരത്തിലുള്ള ഗ്രാഫ്റ്റിങ് രീതിയെന്ന് ഐ.സി.എ.ആർ. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി.

- Advertisement -

ഗ്രാഫ്റ്റിങ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ബ്രിമാറ്റോയുടെ ചിത്രങ്ങൾ ഐ.സി.എ.ആർ. ട്വിറ്ററിൽ പങ്കുവെച്ചു. വഴുതന ചെടിക്ക് 25 മുതൽ 30 ദിവസം പ്രായവും തക്കാളിച്ചെടിക്ക് 22 മുതൽ 25 ദിവസം വരെ പ്രായവുമുള്ളപ്പോഴാണ് ഗ്രാഫ്റ്റിങ് നടത്തിയത്. ഈ തൈകൾ ആദ്യത്തെ ഒരാഴ്ച നിയന്ത്രിത അന്തരീക്ഷ താപനിലയിൽ സൂക്ഷിച്ചു. ഗ്രാഫ്റ്റിങ് നടത്തി 15 മുതൽ 18 ദിവസങ്ങൾക്കുശേഷം ഈ ചെടികൾ മണ്ണിലേക്ക് മാറ്റി നട്ടു. ഒരു ചെടിയിൽനിന്ന് 2.3 കിലോഗ്രാം തക്കാളിയും 2.6 കിലോഗ്രാം വഴുതനങ്ങയും വിളവെടുത്തതായി ഐ.സി.എ.ആർ. വ്യക്തമാക്കി.

നഗര, അർധനഗരമേഖലകളിൽ ഈ രീതി മികച്ചമാർഗമായിരിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വാണിജ്യതലത്തിൽ ഉത്പാദിപ്പിക്കുന്നതിന് കൂടുതൽ ഗവേഷണം അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

- Advertisement -

Leave A Reply

Your email address will not be published.