തിരുവനന്തപുരം: മയക്കുമരുന്ന് കള്ളപ്പണക്കേസിൽ ജാമ്യം തേടി പുറത്തിറങ്ങിയ ബിനീഷ് കോടിയേരി കേരളത്തിൽ എത്തി. രാവിലെ പത്തരയോടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് തിരുവനന്തപുരത്ത് എത്തിയത്.
ബിനീഷിനെ സ്വീകരിക്കാൻ നൂറു കണക്കിന് പേരാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. ആദ്യം അച്ഛനെയും അമ്മയെയും ഒന്നു കാണട്ടെ, ബാക്കി എന്നിട്ട് പറയാമെന്നായിരുന്നു വിമാനത്താവളത്തിൽ ഇറങ്ങിയ ബിനീഷിൻറെ ആദ്യ പ്രതികരണം.
- Advertisement -
ഇഡിയുടെ ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതാണ് താൻ ജയിലിലാകാൻ കാരണം. വീട്ടിലേക്ക് വരുന്നത് ഒരു വർഷം കഴിഞ്ഞാണ്. വൈകിയാണെങ്കിലും നീതി ലഭിച്ചു. അതിന് കോടതിയോട് നന്ദിയുണ്ടെന്നും ബിനീഷ് പറഞ്ഞു.
- Advertisement -