തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം.റോഷി കേരളത്തിലെ മന്ത്രിയെപ്പോലെ സംസാരിക്കണം തമിഴ്നാട് മന്ത്രിയെപ്പോലെയാണ് റോഷി അഗസ്റ്റിൻ സംസാരിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിന് ഈ വിഷയത്തിൽ ഒരു നയമില്ലെന്നും ജലനിരപ്പ് 139.5 അടിയായി നിശ്ചയിച്ചുള്ള തീരുമാനം വന്നപ്പോൾ തമിഴ്നാട് മന്ത്രിയെപ്പോലെയാണ് റോഷി അഗസ്റ്റിൻ സംസാരിച്ചത് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിമർശനം അടിസ്ഥാനരഹിതമാണെന്നും കേരളത്തിന്റെ താത്പര്യം ഉയർത്തിപ്പിടിക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. 1895-ൽ നിർമിച്ച ഡാമിന് സുരക്ഷാ ഭീഷണിയുള്ളതിനാൽ പുതിയ ഡാം നിർമിക്കണമെന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്നും പുതിയ ഡാം നിർമിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- Advertisement -
സുപ്രീം കോടതിയിലടക്കം കേരളത്തിന്റെ താത്പര്യം ഉയർത്തിപ്പിടിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.തമിഴ്നാടുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. അതേസമയം ഇപ്പോൾ കേരളത്തെ എല്ലാ കാര്യങ്ങളും തമിഴ്നാട് അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഡാമിലെ ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീർത്ത സി.പി.എം പ്രവർത്തകർ ഇപ്പോൾ എവിടെയാണെന്ന് ചെന്നിത്തല ചോദിച്ചു.
- Advertisement -