ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യത്തിലിറങ്ങുമ്പോൾ സ്വീകരിക്കാനൊരുങ്ങിയ ആരാധകരെ ഞെട്ടിച്ച് കള്ളന്മാർ. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആര്യൻ ഖാൻ മുംബൈയിലെ ആർതർ റോഡ് ജയിലിൻ നിന്ന് പുറത്തിറങ്ങിയത്. 22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് രാവിലെ 11 മണിയോടെ ആര്യൻഖാൻ ജയിലിന് പുറത്തേക്ക് എത്തി. ഷാരൂഖ് തന്നെ ആര്യനെ കൊണ്ട് വരാൻ ആർതർ റോഡ് ജയിലിലേക്കെത്തിയിരുന്നു. താരപുത്രനെ വരവേൽക്കാൻ നിരവധി ഷാരാഖ് ആരാധകരാണ് ജയിലിന് വെളിയിൽ തടിച്ച് കൂടിയിരുന്നത്.
പടക്കം പൊട്ടിച്ചും ബാൻറ് മേളവുമായി ആരാധകർ രാവിലെ മുതൽ തന്നെ ആഘോഷത്തിലായിരുന്നു. ഇതിനിടയിൽ നിരവധി പേരുടെ പോക്കറ്റടിച്ച് പോയതായാണ് പരാതി ഉയരുന്നത്. ആര്യൻ ജയിലിൽ നിന്ന് പുറത്ത് വന്ന വെള്ളിയാഴ്ച മാത്രം പത്തോളം മൊബൈൽ ഫോണുകളാണ് ആർതർ റോഡ് പ്രിസണ് സമീപത്ത് തടിച്ചുകൂടിയവരിൽ നിന്ന് പോക്കറ്റടിച്ച് പോയത്.
- Advertisement -
ഇതിനോടകം പത്ത് പരാതി ലഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. വലിയ ആൾക്കൂട്ടത്തിലും ബോളിവുഡ് താരത്തേയും മകനേയും ഒരുനോക്ക് കാണാനിരുന്ന ആരാധകരുടെ ഫോണുകളാണ് കളവ് പോയവയിൽ ഏറിയപങ്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നത്. വ്യാഴാഴ്ചയാണ് ബോംബെ ഹൈക്കോടതി ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്.
- Advertisement -