കൊച്ചി: നടൻ ജോജു ജോർജിനെതിരെ വനിതാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുക്കണോയെന്ന് കൊച്ചി സിറ്റി പൊലീസ് ഇന്ന് തീരുമാനിക്കും. ഇന്ധന വില വർധനവിനെതിരെ കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച വഴിതടയൽ സമരത്തിനിടെയാണ് ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.
ജോജു അധിക്ഷേപിച്ചെന്നാരോപിച്ചാണ് വനിതാ പ്രവർത്തകർ പരാതി നൽകിയത്. സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കണോയെന്ന് തീരുമാനിക്കാമെന്നാണ് മരട് പൊലീസ് നിലപാട്. തൻറെ വാഹനം ആക്രമിച്ചെന്നാരോപിച്ച് ജോജു നൽകിയ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. മുൻ മേയർ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ജോജുവിനെ കയ്യേറ്റം ചെയ്തതെന്നും വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടാക്കിയെന്നും എഫ്‌ഐആറിലുണ്ട്.
- Advertisement -
ജോജു മദ്യപിച്ചിരുന്നുവെന്നാണ് മഹിളാ കോൺഗ്രസ് ആരോപിച്ചത്. എന്നാൽ പൊലീസിനൊപ്പം പോയ ജോജു ജോർജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടർന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺ?ഗ്രസ് പ്രവർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു
- Advertisement -