ഖുറാനിലെ സൂക്തങ്ങൾ ചൊല്ലിയാൻ അസുഖം മാറുമെന്ന പേരിൽ ദുർമന്ത്രവാദം: കണ്ണൂരിൽ നിരവധി മരണങ്ങളെന്ന് വെളിപ്പെടുത്തൽ
കണ്ണൂർ: ഖുറാനിലെ സൂക്തങ്ങൾ ചൊല്ലിയാൻ അസുഖം മാറുമെന്ന പേരിൽ നടത്തിയ ദുർമന്ത്രവാദത്തിന് ഇരയായി കണ്ണൂരിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ.
- Advertisement -
ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ അഞ്ച് പേർ മരിച്ചതായാണ് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗം സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റിയിൽ മരിച്ച പതിനൊന്നുകാരി ഫാത്തിമയുടെ മരണവും ഇത്തരത്തിൽ സംഭവിച്ചതാകാമെന്നാണ് സൂചന.
അസുഖങ്ങൾക്ക് ആശുപത്രിയിൽ പോകാതെ മന്ത്രവാദത്തെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾ കണ്ണൂരിൽ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. വ്രതം നോൽക്കൽ, ഊതിയ വെള്ളം എന്നിവ ഉപയോഗിച്ചാണ് മന്ത്രവാദം. കണ്ണൂർ സിറ്റി ആസാദ് റോഡിലെ എഴുപത് വയസ്സുകാരി സഫിയ, സഫിയയുടെ മകൻ അഷറഫ്, സഹോദരി നഫീസ, ഇഞ്ചിക്കൽ അൻവർ എന്നിവരും ദുർമന്ത്രവാദത്തിന്റെ ഇരകളായി ചികിത്സ കിട്ടാതെ മരിച്ചവരാണ് എന്നാണ് വെളിപ്പെടുത്തൽ.
കണ്ണൂർ സിറ്റി കുഞ്ഞിപ്പള്ളി ഇമാമായ ഉവൈസാണ് ദുർമന്ത്രവാദത്തിന് പിന്നിൽ എന്നാണ് വിവരം. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് കണ്ണൂർ മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ല എന്നും ആരോപണമുണ്ട്.
- Advertisement -