Ultimate magazine theme for WordPress.

യൂണിയനുകൾ കടുംപിടുത്തം ഉപേക്ഷിക്കണം, ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് ആന്റണി രാജു

0

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. സമരത്തിൽ നിന്ന് യൂണിയനുകൾ പിന്മാറണമെന്നും കടുംപിടുത്തം ഒഴിവാക്കണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു. ഡിസംബറിൽ പുതുക്കിയ ശമ്പളം നൽകാൻ ഈ മാസം 20ന് മുമ്പ് തീരുമാനം എടുത്താൽ മതിയെന്നാണ് മന്ത്രി പറയുന്നത്.

ശമ്പള പരിഷ്‌കരണം 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്ക് ഉണ്ടാക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾ തള്ളുന്നില്ല, പക്ഷേ സാവകാശം വേണം. സമരത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കുന്നതായും ആന്റണി രാജു പറഞ്ഞു. യൂണിയനുകൾ ആത്മപരിശോധന നടത്തണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നുമാണ് മന്ത്രിയുടെ ഉപദേശം.

- Advertisement -

ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് തുടങ്ങുന്നത്. ശമ്പള പരിഷ്‌കരണത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനച്ചത്. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയും പരാജയപ്പെട്ടിരുന്നു. ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സ്‌കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ അഭ്യർത്ഥന.

- Advertisement -

Leave A Reply

Your email address will not be published.