ദില്ലി: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച തീരുമാനം പിൻവലിച്ച് നവ്‌ജോത് സിംഗ് സിദ്ദു. ധാർമ്മിക നിലപാടാണ് സ്വീകരിച്ചത്. ആത്മാർത്ഥതയുള്ള കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും നവ്‌ജോത് സിംഗ് സിദ്ദു പറഞ്ഞു. സംസ്ഥാനത്ത് ചില മന്ത്രിമാരെയും അഡ്വക്കേറ്റ് ജനറലിനെയും മാറ്റണമെന്ന് ആവശ്യം നിരസിച്ചതോടെയായിരുന്നു സിദ്ധു രാജി നൽകിയത്.
എന്നാൽ ലഖിംപൂർ സംഭവത്തോടെ രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ നിലപാട് മയപ്പെടുത്തുകയായിരുന്നു.
- Advertisement -