Ultimate magazine theme for WordPress.

ഫാത്തിമ ലത്തീഫ് മരിച്ചിട്ട് രണ്ട് വർഷം: സിബിഐ അന്വേഷണം മന്ദഗതിയിൽ, നീതി കിട്ടാതെ കുടുംബം

0

ചെന്നൈ: മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ നീതി തേടി കുടുംബത്തിന്റെ കാത്തിരിപ്പ് തുടരുന്നു. ഫാത്തിമ മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും സിബിഐ അന്വേഷണം എങ്ങുമെത്താതെ പോയതിലെ വേദനയിലാണ് ഫാത്തിമയുടെ വീട്ടുകാർ. ഫാത്തിമയുടെ മരണത്തിൽ നീതി തേടിയുള്ള യാത്രയിൽ ഒപ്പം നിന്നത് കൊല്ലത്തെ മാധ്യമപ്രവർത്തകർ മാത്രമാണെന്നും തങ്ങൾ ഇപ്പോഴും ഇരുട്ടിലാണെന്നും ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് പറഞ്ഞു.

ഫാത്തിമയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങി 21 മാസം കഴിഞ്ഞു. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. അന്വേഷണം എവിടെയെത്തി എന്നറിയില്ല. സി.ബി.ഐ ഉദ്യോഗസ്ഥർ തങ്ങളെ ബന്ധപ്പെടുന്നില്ല. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് 3 മാസം മുൻപ് രാജി വെച്ച അധ്യാപകന്റെ രാജിക്കത്തിൽ എന്റെ മകളുടെ പേരുണ്ട്. എന്നാൽ അതിന്റെ വിശദാംശങ്ങൾ അറിയില്ല. വിഷയത്തിൽ ഇടപെടൽ തേടി മുഖ്യമന്ത്രിയേയും ഗവർണറേയും കാണും. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വീണ്ടും കത്തയക്കും. തമിഴ്നാട് മുഖ്യമന്ത്രിയെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ ചെന്നൈയിലെത്തി കാണുമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.

- Advertisement -

കേസ് അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞായിരുന്നു സിബിഐ സംഘം ഫാത്തിമ ലത്തീഫിന്റെ മൊഴിയെടുക്കാൻ കൊല്ലത്തെ വീട്ടിൽ എത്തിയത്. മാതാപിതാക്കളുെ മൊഴിരേഖപ്പെടുത്തിയശേഷം അവർ മടങ്ങി. ഫോൺ രേഖകൾ സംബന്ധിച്ച ഫോറൻസിക് പരിശോധനാഫലം കിട്ടാൻ വൈകുമെന്നാണ് ഉദ്യോഗസ്ഥർ ഫാത്തിമയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട് യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചില്ല.

ഫത്തിമ ആത്മഹത്യചെയ്യില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. തമിഴ്‌നാട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നു. കേസ് ഉന്നതതല സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഫാത്തിമ ലത്തീഫിൻറെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് ക്ലീൻ ചിറ്റ് നൽകിയാണ് മദ്രാസ് ഐഐടി അഭ്യന്തര സമിതി റിപ്പോർട്ട് നൽകിയത്. മാർക്ക് കുറഞ്ഞതിലെ മനോവിഷമം ആത്മഹത്യക്ക് കാരണമായെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് ഐഐടി ഈ റിപ്പോർട്ട് നൽകി. അധ്യാപകരെ കുറ്റവിമുക്തരാക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അതെന്നാണ് ഫാത്തിമയുടെ കുടുംബം ആരോപിക്കുന്നത്.

പഠിക്കാൻ സമർഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തിൽ കാര്യമായി മാർക്ക് കുറഞ്ഞു.ഇതിൻറെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മതപരമായ വേർതിരിവ് അടക്കം കുടുംബം ഉന്നയിച്ച ആരോപണങ്ങൾ കൂടി നിഷേധിച്ചാണ് ഐഐടി ഡയറ്കടർ ഭാസ്‌കർ രാമമൂർത്തിയുടെ റിപ്പോർട്ട്. ഐഐടിയിൽ നേരത്തെ സംഭവിച്ച ആത്മഹത്യകളും വ്യക്തിപരമായ മനോവിഷമം കാരണമെന്നാണ് ആറിപ്പോർട്ടിലെ വിശദീകരണം.

- Advertisement -

Leave A Reply

Your email address will not be published.