Ultimate magazine theme for WordPress.

വാളെടുത്ത് സി.പി.എം; ജി. സുധാകരന് പരസ്യശാസന

0

തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലുണ്ടായ വീഴ്ചയിൽ മുൻ മന്ത്രിയും സംസ്ഥാന കമ്മറ്റി അംഗവുമായ ജി സുധാകരനെതിരേ സി.പി.എം നടപടി. പരസ്യമായ ശാസനയാണ് പാർട്ടി സംസ്ഥാന കമ്മറ്റി ജി. സുധാകരന് എടുത്തിരിക്കുന്ന നടപടി. അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.

സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി. ഇടത് സ്ഥാനാർഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട്.

- Advertisement -

സി.പി.എമ്മിന്റെ സംഘടനാ നടപടിയിൽ മൂന്നാമത്തേതാണ് പരസ്യശാസന. ഇതിന്റെ ഭാഗമായി സുധാകരനെതിരെ നടപടിയെടുത്ത കാര്യം പാർട്ടി കീഴ് ഘടകങ്ങളിലും മാധ്യമങ്ങളിലും അറിയിക്കും. രണ്ടാം തവണയാണ് ജി സുധാകരൻ പാർട്ടി അച്ചടക്കനടപടി നേരിടുന്നത്. നേരത്തെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലും നടപടി ഉണ്ടായിട്ടുണ്ട്. ജി സുധാകരന്റെ ജനകീയത, പാർട്ടി പാരമ്പര്യം, അഴിമതി വിരുദ്ധ പാരമ്പര്യം എന്നിവ കണക്കിലെടുത്താണ് കടുത്ത നടപടികൾ സി.പി.എം സ്വീകരിക്കാതിരുന്നത്.

- Advertisement -

Leave A Reply

Your email address will not be published.