Ultimate magazine theme for WordPress.

ജോജുവിന്റെ കാർ ആക്രമിച്ച സംഭവം: പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും

0

കൊച്ചി: നടൻ ജോജുവിന്റെ കാർ അക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിചേർത്ത കോൺഗ്രസ് നേതാക്കൾ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയേക്കും. സംസ്ഥാന വ്യാപകമായി കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങാനാണ് ആലോചിക്കുന്നത്. സമരത്തിനു ശേഷം നേതാക്കൾ ഡിസിസിയിൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

കൊച്ചിയിലെ സമരം രാവിലെ 11 മണിക്ക് മേനകാ ജംഗ്ഷനിൽ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്യും. മേനകാ ജംഗ്ഷനിൽ വാഹനങ്ങൾ നിർത്തി പ്രവർത്തകർ സമരം ചെയ്യുമെങ്കിലും ഗതാഗത തടസം ഉണ്ടാകില്ല. റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമോരുക്കിയായിരിക്കും സമരം നടത്തുക.

- Advertisement -

ഇന്ധന വിലവർധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിലാണ് നടൻ ജോജു ജോർജുമായി പ്രശ്നമുണ്ടായത്. സമരത്തെ തുടർന്നുണ്ടായ ഗതാഗത തടസ്സത്തിൽ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കാർ ആക്രമിച്ച കേസിൽ ഇതുവരെ രണ്ടുുപേർ അറസ്റ്റിലായി. പ്രശ്നം ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ്. ജോജു അസഭ്യം പറഞ്ഞെന്നുംവനിതാ പ്രവർത്തകരെ അപമാനിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. ജോജുവിന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.