Ultimate magazine theme for WordPress.

ചികിത്സാപിഴവെന്ന് ആരോപണം; പുനീത് രാജ്കുമാറിന്റെ ഡോക്ടർക്ക് പോലീസ് സംരക്ഷണം

0

ബെംഗളൂരു: നടൻ പുനീത് രാജ്കുമാർ മരിച്ചത് ചികിത്സാപ്പിഴവു കൊണ്ടാണെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകപ്രചാരണം നടക്കുന്നതിനിടെ പുനീതിനെ ചികിത്സിച്ച ഡോക്ടർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. സ്വകാര്യക്ലിനിക്കിലെ ഡോക്ടർ രമണ റാവുവിന്റെ സദാശിവ നഗറിലെ വീടിനുമുന്നിൽ കർണാടക റിസർവ് പോലീസിന്റെ ഒരു പ്ലാറ്റൂണിനെ വിന്വസിച്ചു.

സമീപപ്രദേശങ്ങളിൽ മുഴുവൻസമയവും ബെംഗളൂരു പോലീസിന്റെ പട്രോളിങ്ങുമുണ്ടാകും. ഡോ. രമണറാവുവിനും പുനീതിനെ ചികിത്സിച്ച മറ്റ് ഡോക്ടർമാർക്കും സുരക്ഷ നൽകണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിങ് ഹോംസ് അസോസിയേഷൻ ( പി.എച്ച് എ.എൻ.എ.) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

- Advertisement -

ജിമ്മിൽവെച്ച് ശാരീരിക അസ്വസ്ഥതയനുഭവപ്പെട്ട പുനീതിനെ ആദ്യമെത്തിച്ചത് അദ്ദേഹത്തിന്റെ കുടുംബഡോക്ടറായ രമണ റാവുവിന്റെ ക്ലിനിക്കിലാണ്. ഇവിടെനിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷമാണ് വിക്രം ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഹൃദയസ്തംഭനമുണ്ടായത് ഡോക്ടർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചില പ്രാദേശിക മാധ്യമങ്ങളും ഇത്തരത്തിൽ വാർത്തകൾ നൽകി.

കഴിഞ്ഞദിവസം പുനീതിന്റെ മരണത്തിന് ചികിത്സ വൈകിയത് കാരണമായോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരാധകൻ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്നും ഡോക്ടർമാർക്കുനേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിന് ഇതിടയാക്കുമെന്നും പി.എച്ച്. എ.എൻ.എ. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

- Advertisement -

Leave A Reply

Your email address will not be published.