Ultimate magazine theme for WordPress.

അമ്മ സുഖമായിരിക്കുന്നു, പരിഭ്രമിക്കേണ്ട- സിദ്ധാർഥ് ഭരതൻ

0

കോഴിക്കോട്: ചികിത്സയിൽ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മകൻ സിദ്ധാർഥ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു സിദ്ധാർഥിന്റെ പ്രതികരണം.

”അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾക്കും കരുതലിനും സ്നേഹത്തിനും നന്ദി”- സിദ്ധാർഥ് കുറിച്ചു.

- Advertisement -

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് കെ.പി.എ.സി ലളിത. പത്ത് ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

 

- Advertisement -

Leave A Reply

Your email address will not be published.