മാവോ ബന്ധം തമിഴ് യുവാവ് എൻ.ഐ.എ കസ്റ്റഡിയിലായതായി സൂചന. തലപ്പുഴ കമ്പമലയിലെ ടാക്സി ഡ്രൈവറായ 35 കാരനായാ യുവാവാണ് എൻ.ഐ.എ.കസ്റ്റഡിയിലായതായി സൂചനയുള്ളത്.
ഇക്കഴിഞ്ഞ നവംബർ 5-ാം തീയ്യതിയാണ് കമ്പമല സ്വദേശിയായ ടാക്സി ഡ്രൈവർ എൻ.ഐ.എ. കസ്റ്റഡിയിലായതായി വിവരം ലഭിച്ചത്. കണ്ണൂരിൽ വെച്ചാണ് യുവാവിനെയും ബന്ധുവായ മറ്റൊരാളെയും പോലീസ് പിടികൂടി എൻ.ഐ.എയ്ക്ക് കൈമാറിയതായാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്ത ശേഷം സുഹൃത്തിനെ വിട്ടയച്ചെങ്കിലും ടാക്സി ഡ്രൈവർ ഇപ്പോഴും എൻ.ഐ.എ കസ്റ്റഡിയിൽ തന്നെയെന്നാണ് വിവരം. ഇത് സംബന്ധിച്ച് ലോക്കൽ പോലീസോ മറ്റ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിട്ടുമില്ല.
- Advertisement -
എന്നാൽ ഡ്രൈവറുടെ കുടുംബത്തെ ഇകാര്യം പോലീസ് അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.മാവോ ബന്ധം ആരോപിച്ചാണ് യുവാവിനെ കസ്റ്റഡിയിൽ എടുതെന്നാണ് ലഭിക്കുന്ന സൂചന. കമ്പമല, മക്കിമല പ്രദേശങ്ങളിൽ മാവോ സാനിധ്യം സ്ഥിരീകരിച്ച മേഖലയാണ്. മക്കിമല അത്തിമല കോളനിയിലെ ജിഷ മാവോ സംഘത്തിൽപ്പെട്ട യുവതിയാണ്.
ഒന്നിലേറെ തവണ ആയുധദാരികളായ മാവോ സംഘം മക്കിമലയിലും കമ്പമലയിലും എത്തിയിട്ടുണ്ട്.അത്തരമൊരു സാഹചര്യത്തിൽ യുവാവിനെ എൻ.ഐ.എ. കസ്റ്റഡിയിൽ എടുത്തു എന്നത് കേസിന്റെ ഗൗരവത്തെയാണ് സൂചിപ്പിക്കുന്നത്.
- Advertisement -