Ultimate magazine theme for WordPress.

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തീപിടുത്തം, ആളപായമില്ല

0

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തീപിടുത്തം. ആളപായമില്ല. ഫയർ ഫോഴ്സ് വന്ന് തീ അണയ്ക്കുന്നു. ഷൊർട് സർക്യൂട്ട് ആണ് കാരണം എന്നു കരുതുന്നു. ബസ് സ്റ്റാൻഡിലെ ബേ ഒന്നിലെ ഒന്നാം നിലയിലാണ് തീപിടിച്ചത്. രാവിലെ തന്നെ ആയതുകൊണ്ട് സ്റ്റാൻഡിൽ തിരക്കും കുറവായിരുന്നു.

രാവിലെ ആറ് മണിയോടെ ആണ് സംഭവം നടന്നത്.ഇക്കാരണത്താൽ തന്നെ വൻ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ കൂടുതൽ ദുരന്തം തടയാനായി.അപകട കാരണം വ്യക്തമായിട്ടില്ല.

- Advertisement -

കാലപ്പഴക്കം ചെന്ന മുനിസിപ്പൽ സ്റ്റാൻഡ് കെട്ടിടം പൊളിച്ചു പുതിയത് പണിയണം എന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നതാണ്. 3, 4മാസങ്ങൾക്ക് മുൻപ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.