തിരുവന്തപുരം: പ്രളയത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഒക്ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും കൃഷി മന്ത്രി പി പ്രസാദ് നിയമസഭയെ അറിയിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തീർപ്പാക്കണമെന്ന നിർദേശവും നൽകിയിട്ടിണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
2018 ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകി കഴിഞ്ഞെന്ന് കൃഷി മന്ത്രി പി പ്രസാദ് സഭയെ അറിയിച്ചു. ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
- Advertisement -