Ultimate magazine theme for WordPress.

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി ചെലവഴിച്ചത് 252 കോടി രൂപ; 60 ശതമാനവും ബംഗാളിൽ; കേരളത്തിൽ 29.24 കോടി

0

ന്യൂഡൽഹി: അസം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപി ചെലവഴിച്ചത് 252 കോടി രൂപ. ഇതിൽ 60 ശതമാനവും ചെലവഴിച്ചത് ബംഗാളിൽ. തെരഞ്ഞെടുപ്പ് കമീഷന് പാർട്ടി സമർപ്പിച്ച കണക്കിലാണ് ഈ വിവരം. ബംഗാൾ-151 കോടി, അസം- 43.81കോടി, തമിഴ്നാട്-22.97 കോടി, കേരളം -29.24 കോടി, പുതുച്ചേരി- 4.79 കോടി എന്നിങ്ങനെയാണ് ചെലവാക്കിയത്.

23 കോടിക്കടുത്ത് ചെലവഴിച്ച തമിഴ്നാട്ടിൽ ബിജെപിക്ക് കിട്ടിയത് 2.6 ശതമാനം വോട്ടാണ്. അണ്ണാ ഡി.എം.കെ-ബിജെപി സഖ്യത്തിൽനിന്ന് ഡി.എം.കെ അവിടെ ഭരണം പിടിക്കുകയും ചെയ്തു. അസമിൽ ബിജെപി അധികാരത്തിലേറിയപ്പോൾ ബംഗാളിൽ തൃണമൂലിനോട് അടിയറവ് പറഞ്ഞു.

- Advertisement -

പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസ്-ബിജെപി സഖ്യത്തിനാണ് ഭരണം. അതേസമയം, തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ചെലവഴിച്ചത് 154.28 കോടി രൂപയാണെന്ന് നേരത്തെ അവർ സമർപ്പിച്ച കണക്കിൽ വ്യക്തമാക്കിയിരുന്നു. ബിജെപി അവിടെ ചെലവഴിച്ചതിനേക്കാൾ ഉയർന്ന തുകയാണിത്.

- Advertisement -

Leave A Reply

Your email address will not be published.