ന്യൂഡൽഹി: നദീസംയോജന പദ്ധതിക്ക് കേരളം തയാറാകണമെന്ന് വീണ്ടും ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സർക്കാർ. നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നടപടികൾ വേഗത്തിലാക്കാനാണ് ആലോചന. ദക്ഷിണേന്തയിലെ പ്രളയ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം എന്ന രീതിയിൽ വിഷയത്തെ അവതരിപ്പിക്കാനാണ് തീരുമാനം. ദേശിയ ദുരന്ത നിവാരണ അതോറിറ്റി നിർദേശമായി നദിസംയോജന വിഷയം അവതരിപ്പിക്കും.
മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ആഭ്യന്തരമന്ത്രി തന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കും എന്നാണ് റിപ്പോർട്ട്. തുടർച്ചയായി ഉണ്ടാകുന്ന മഴ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം എന്ന നിലയിലായിരിക്കും നിർദേശം അവതരിപ്പിക്കുക.
- Advertisement -
നവംബർ 14ന് നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ തിരുപ്പതിയിലാകും ചേരുക.
- Advertisement -