ന്യൂഡൽഹി: എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്.
അഞ്ച് പേരടങ്ങുന്ന അച്ചടക്ക സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചത്. സമിതിയിൽ താരിഖ് അന്‍വറിനെ സെക്രട്ടറി അംഗമായും അംബികാ സോണി, ജെപി അഗർവാൾ, ജി പരമേശ്വര എന്നിവരെ അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്.
- Advertisement -