Ultimate magazine theme for WordPress.

ഷട്ടർ തുറന്നിട്ടും ഇടുക്കിയിലെ ജലനിരപ്പ് കുറയുന്നില്ല;മുല്ലപ്പെരിയാറിൽ ഇന്ന് കേരള കോൺഗ്രസിന്റെ ഉപവാസം

0

ഇടുക്കി: ഷട്ടർ തുറന്ന് ജലമൊഴുക്കിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ല. 2399.50 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്നുള്ള നീരൊഴുക്ക് ശമിക്കാത്തതിനാലും മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളമെത്തുന്നതിനാലുമാണ് ഇടുക്കിയിലെ ജലനിരപ്പ് താഴാത്തത്.

ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ ഉയർത്തി സെക്കൻറിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കട്ടിലെ തുറന്ന രണ്ടു ഷട്ടറുകൾ അടച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140.85 അടിയായി കുറഞ്ഞതിനെ തുടർന്നാണ് ഇന്നലെ തുറന്ന രണ്ടു ഷട്ടറുകൾ അടച്ചത്. സെക്കൻറിൽ 752 ഘനയടി വെള്ളാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്.

- Advertisement -

ഇതിനിടെ കേരള കോൺഗ്രസ് ഇന്ന് ചപ്പാത്തിൽ ഉപവാസം നടത്തും. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുക, വിഷയത്തിൽ കേരളം തുടരുന്ന അലംഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആണ് ഉപവാസം. പാർട്ടി ചെയർമാൻ പി ജെ ജോസഫ് സമരം ഉദ്ഘാടനം ചെയ്യും

- Advertisement -

Leave A Reply

Your email address will not be published.